Wednesday, 27 February 2019

IUML



Indian Union Muslim League - IUML
     ഇന്ത്യയിലെ ഒരു രാഷ്ട്രീയ കക്ഷിയാണ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (Indian Union Muslim League - IUML) എം. മുഹമ്മദ് ഇസ്മായിലാണ് 1948 മാർച്ച് 10- നു ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സ്ഥാപിച്ചത്. ഇന്ത്യയിലെ മുസ്ലിംകളുടെയും മറ്റു ന്യൂനപക്ഷ - പിന്നോക്ക ജനവിഭാഗത്തിന്റെയും ഭരണഘടനാപരമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും സമൂഹത്തിൽ അഭിമാനകരമായ അസ്തിത്വം ഉയർത്തുന്നതിനും വേണ്ടി നില കൊള്ളുന്നു. പ്രധാനമായും കേരളത്തിലെ മലബാറിൽ വേരുകളുള്ള ഈ പാർട്ടിക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സംഘടന സംവിധാനങ്ങളുണ്ട്. മുസ്‌ലിം ലീഗിന്റെ ഇപ്പോഴത്തെ ദേശീയ പ്രസിഡണ്ട്‌  പ്രൊഫസർ കെ എം ഖാദർ മോഇദീൻ
മുസ്‌ലിം ലീഗ് ഇന്ത്യയിലെ രണ്ടു യുപിഎ സഖ്യത്തിലേയും അംഗമായിരുന്നു. ഇ. അഹമ്മദ്ഈ രണ്ട് യു പി എ ഗവർന്മെന്റിലും മാനവ-വിഭവ ശേഷി, വിദേശകാര്യ, റെയിൽവേ -സഹമന്ത്രി പദം വഹിച്ചിട്ടുണ്ട്. നിലവിൽ കേരളത്തിൽ എം എൽ എ മാരും തമിഴ്നാട്ടിൽ ഒരു എം എൽ എയുമുള്ള മുസ്‌ലിം ലീഗ്  പതിമൂന്നാം കേരള നിയമസഭയിൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അഞ്ച് മന്ത്രിമാരുണ്ടായിരുന്നു. ഇ അഹമ്മദ് എം പി യുടെ നിര്യാണത്തെ തുടർന്ന് 2017 ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ പി കെ കുഞ്ഞാലിക്കുട്ടി വിജയിച്ചു.

No comments:

Post a Comment

Respect Indian Army

Tribute To Martyers Of The PULWAMA ATTACK