മലപ്പുറം @ 50
കേരളത്തിന്റെ വടക്കേ അറ്റത്തു നിന്നും
അഞ്ചാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് മലപ്പുറം. മലപ്പുറംനഗരമാണ് ജില്ലയുടെ
ആസ്ഥാനം. ജനസാന്ദ്രതയേറിയ ജില്ലകളിലൊന്നാണിത്. നിലവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ
ഗ്രാമപഞ്ചായത്തുകൾ ഉള്ള ജില്ലയാണ് ഇത്.2011-ലെ സെൻസസ് പ്രകാരം 41,10,956
പേർ അധിവസിക്കുന്നു. 3550 ചതുരശ്ര കിലോമീറ്ററാണിതിന്റെ വിസ്തൃതി. 80%
ജനങ്ങളും ഗൾഫിനെആശ്രയിച്ച് കഴിയുന്നു.
1969 ജൂൺ 16-നാണ് മലപ്പുറം ജില്ല രൂപീകൃതമായത്. 7 താലൂക്കുകളും 15
ബ്ലോക്ക് പഞ്ചായത്തുകളും
94 ഗ്രാമപഞ്ചായത്തുകളും ജില്ലയിലുണ്ട്. മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി,തിരൂർ, പൊന്നാനി,പെരിന്തൽമണ്ണ, നിലമ്പൂർ, കോട്ടക്കൽ , വളാഞ്ചേരി, താനൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി, എന്നിവയാണ് ജില്ലയിലെ 12
നഗരസഭകൾ.
കാലിക്കറ്റ് സർവ്വകലാശാല, തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല, അലീഗഡ് മുസ്ലിം യൂണിവേഴ്സിറ്റി ഓഫ് കാമ്പസ്, കോഴിക്കോട് അന്താരാഷ്ട്ര
വിമാനത്താവളം (കരിപ്പൂർ വിമാനത്താവളം)എന്നിവ മലപ്പുറം ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്
No comments:
Post a Comment